സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റ് വിറ്റു തീര്‍ന്നു

സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റ് ഇനി ലഭിക്കില്ല.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ ആദ്യ ഷോയുടെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരിക്കുകയാണ്.

ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് കേവലം 24 മണിക്കൂറിനുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ നടക്കുക.

ചിത്രത്തിന് 140 ഫാന്‍സ് ഷോകളാണ് തീരുമാനിച്ചിട്ടുള്ളത്.

മോഹന്‍ലാലും മഞ്ജു വാര്യരും മുഖ്യ കഥാപാത്രമാകുന്ന വില്ലനില്‍ തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും മുഖ്യവേഷത്തില്‍ എത്തും.

ഇവര്‍ വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. റോക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top