അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ സിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ സിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ സിക്‌സ് മത്സരവും ഇന്നാണ്. ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയ്ക്ക് എതിരാളികള്‍ ആകുക. ഫെബ്രുവരി രണ്ടിന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ നേപ്പാള്‍ ആണ് ഇന്ത്യയുടെ എതിരാളികള്‍.

ഐസിസിയുടെ ഇത്തവണത്തെ നിയമപ്രകാരം സൂപ്പര്‍ സിക്‌സില്‍ എത്തിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ നാല് പോയിന്റുണ്ട്. അതായത് ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ ?ഗ്രൂപ്പില്‍ നിന്ന് അയര്‍ലന്‍ഡും ബംഗ്ലാദേശും സൂപ്പര്‍ സിക്‌സില്‍ എത്തിയിരുന്നു. ഇവര്‍ക്കെതിരായ വിജയമാണ് ഇന്ത്യയ്ക്ക് സൂപ്പര്‍ സിക്‌സില്‍ നാല് പോയിന്റ് നേടി നല്‍കിയത്. ഇന്ത്യയുടെ ?ഗ്രൂപ്പില്‍ നിന്ന് പുറത്തായ അമേരിക്കയ്‌ക്കെതിരായ വിജയം ?സൂപ്പര്‍ സി?ക്‌സില്‍ പരിഗണിക്കില്ല.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ബം?ഗ്ലാദേശിനെ 84 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെയും മൂന്നാം മത്സരത്തില്‍ അമേരിക്കയെയും ഇന്ത്യ 201 റണ്‍സിന് തകര്‍ത്തു. സൂപ്പര്‍ സിക്‌സിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരികമായി സെമിയില്‍ എത്താനാവും ഇന്ത്യന്‍ ശ്രമം.

Top