സൂപ്പര്‍ ഹിറ്റ് ചിത്രം ‘വീരം’ ബോളിവുഡിലേക്ക് റീമേയ്ക്ക് ചെയ്യുന്നു

ജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രം വീരം ബോളിവുഡിലേക്ക് റീമേയ്ക്ക് ചെയ്യുന്നു.

വീരം ബോളിവുഡിലേക്ക് എത്തുമ്പോള്‍ അക്ഷയ്കുമാറാണ് നായകന്‍.

ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘പത്മന്‍’ പൂര്‍ത്തിയായാലുടന്‍ അക്ഷയ്കുമാര്‍ വീരത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വീരം തമിഴില്‍ വന്‍ ഹിറ്റായിരുന്നു. തമന്നയായിരുന്നു വീരത്തില്‍ അജിത്തിന്റെ നായികയായി എത്തിയത്‌

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ്‌ ലിസ്റ്റില്‍ ഉള്ളവയാണ്.

Top