യഥാര്‍ത്ഥ കോവിഡ് മരണങ്ങളുടെ എണ്ണം, പുറത്തുവിട്ട കണക്കുകളെക്കാള്‍ കൂടുതലെന്ന് പഠനം

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ പുറത്തുവിട്ട കണക്കുകളെക്കാള്‍ അധികമാണ് യഥാര്‍ത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം. അമേരിക്കയിലെ വാഷിങ്ടണ്‍ ഇന്‍സിസ്റ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുകളെക്കാള്‍ 13 ഇരട്ടിയോളം വരും യഥാര്‍ത്ഥ മരണമെന്നാണ് പഠനം പറയുന്നത്.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായ അമേരിക്കയില്‍ ഔദ്യോഗിക കണക്ക് പ്രകാരം 5.7 ലക്ഷം ആള്‍ക്കാരാണ് മരിച്ചത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് 9 ലക്ഷത്തോളം വരുമെന്നാണ് പഠനം പറയുന്നത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെ 2.2 ലക്ഷം ആള്‍ക്കാരാണ് എന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ ഇതുവരെ 6.5 ലക്ഷം ആള്‍ക്കാര്‍ കോവിഡ് ബാധിച്ച്
ഇന്ത്യയില്‍ മരിച്ചെന്നാണ് ഐഎച്ച്എംഇയുടെ പഠനം പറയുന്നത്.

കോവിഡ് മരണത്തിന്റെ കണക്കില്‍ ഇത്തരത്തില്‍ വ്യത്യാസം വരാന്‍ കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത് ആശുപത്രികളില്‍ വച്ചോ സ്ഥിരീകരിച്ച അണുബാധയുള്ള രോഗികളോ മരിച്ചാല്‍ മാത്രമാണ് രാജ്യങ്ങള്‍ അത് കോവിഡ് മരണമായി റിപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ടാണ്.

Top