രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ആശയമാണ് നവകേരള സദസ്സെന്ന് ക്യുസാറ്റിലെ വിദ്യാർത്ഥികളും, ജീവനക്കാരും

വകേരള സദസ്സിനെതിരായ പ്രതിഷേധങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ കൊച്ചി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രംഗത്ത്. പതിപക്ഷത്തിന്റെ മനോനിലയ്ക്ക് കാര്യമായ തകരാറ് സംഭവിച്ചതായും പ്രതികരണം. എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തില്‍ നവകേരള സദസ്സിനെ പ്രശംസിച്ചതിനോടൊപ്പം, പ്രതിപക്ഷ എതിര്‍പ്പുകളെ രൂക്ഷമായാണ് അവര്‍ വിമര്‍ശിച്ചിരിക്കുന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ആശയമാണ് നവകേരള സദസ്സെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഭരണകൂടം നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് അവരുടെ പരിഹരിക്കപ്പെടാത്ത പരാതികള്‍ എന്തൊക്കെയെന്ന് അന്വേഷിക്കുന്നത്. ഇതൊരു പുതിയ തുടക്കമാണ്, ഇത് ശരിക്കും നവകേരളം സൃഷ്ടിക്കുമെന്നും കുസാറ്റിലെ കാമ്പസ് സമൂഹം പറയുന്നു. കേരളം നവകേരള സദസ്സിനെ വലിയ പ്രതീക്ഷയൊടെയും അത്ഭുതത്തോടെയുമാണ് നോക്കി കാണുന്നതെന്നും അവര്‍ പ്രതികരിക്കുകയുണ്ടായി. (വീഡിയോ കാണുക)

Top