ബലാത്സംഗ ശ്രമം ചെറുത്ത വിദ്യാർത്ഥിനിയെ നഗ്നയാക്കി തീ കൊളുത്തി

ത്തർപ്രദേശ് :കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി. ഉത്തർ പ്രദേശിലെ ഷാജഹാൻ പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാൻപുർ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

രണ്ടാം വർഷ ബി എ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ആണ് സംഘം തീ കൊളുത്തിയത്. ഈ ആഴ്ച ആദ്യമാണ് പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ ഷാജഹാൻപുരിലെ ദേശീയ പാതയോരത്ത് കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി ബലാത്സംഗത്തിനെ ചെറുത്തതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.

Top