മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

തിരൂര്‍: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകന്‍ ഗോകുല്‍ ദാസ് (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്.

അതേസമയം, ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചതെന്ന് വ്യക്തമല്ല. കുട്ടിയുടെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഉടന്‍ അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top