സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല; വേലുപ്പിള്ളയുടെ മകള്‍ ദ്വാരക

ലണ്ടന്‍: ശ്രീലങ്കയില്‍ കൊല്ലപ്പെട്ട എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. ലണ്ടനിലും സ്‌കോട്ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ടു.

2009-ല്‍ വേലുപിള്ള പ്രഭാകരനൊപ്പം മകള്‍ ദ്വാരകയെയും ലങ്കന്‍ സൈന്യം കൊലപെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രഭാകരന്‍ പിടിയിലാകും മുന്‍പ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി ലങ്കന്‍ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്.എന്നാല്‍ ഇന്ന് വേലുപിള്ള പ്രഭാകരന്റെ മകളുടേതെന്ന അവകാശവാദത്തോടെ പുറത്തുവിടാന്‍ പോകുന്ന ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ ആയിരിക്കും പുറത്തുവിടുന്നതെന്നാണ് സംശയം. ഇക്കാര്യം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനത്തോട് അനുബന്ധിച്ച് യുകെയിലുള്ള തമിഴ് ഏകോപന സമിതിയാണ് ദ്വാരകയുടെ വീഡിയോ സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിനുപിന്നാലെ തന്നെ വിദേശത്തുള്ള എല്‍ടിടി അനുഭാവികള്‍ നിര്‍മിച്ച എഐ വീഡിയോകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

 

Top