ഏകീകൃത സിവില്‍കോഡിനെതിരായ പോരാട്ടം; കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. അതില്‍ സിപിഎമ്മും ഒപ്പമുണ്ടാകണം. പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടും. എന്നാല്‍ മതേതര ഐക്യത്തെ തകര്‍ക്കേണ്ട ചര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. സെമിനാറില്‍ ആര് പങ്കെടുക്കും എന്നതാണ് ഇവിടെ നടക്കുന്ന ചര്‍ച്ച.

ഏകീകൃത സിവില്‍ കോഡിനെ കുറിച്ചല്ല. കോണ്‍ഗ്രസ് തന്നെ ഏകീകൃത സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കണം. ആ പോരാട്ടത്തില്‍ സിപിഎമ്മും ഒപ്പമുണ്ടാകണം. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് സിപിഎം ആദ്യം ക്ഷണിക്കട്ടെയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

Top