വിഴിഞ്ഞം സമരത്തിൽ നിന്ന് സമരസമിതി പിന്മാറണം: സ്പീക്കർ എ എൻ ഷംസീർ

വിഴിഞ്ഞം സമരത്തിൽ നിന്ന് സമരസമിതി പിന്മാറണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറും സർക്കാർ അംഗീകരിച്ചതാണ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കലാപത്തിൽ നിന്ന് പിന്മാറണം. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സർക്കാർ അതിന് തയ്യാറാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

Top