തെരുവുനായ ആക്രമണം വീണ്ടും; കോഴിക്കോട് ഫറോഖില്‍ 12 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് ഫറോഖില്‍ 12 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പര്‍ ലോറിയിടിച്ച് ചത്തു.
നെല്ലൂരിലാണ് സംഭവം. ആകെ 12 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതില്‍ പത്തുവയസ്സുകാരിയും ഉള്‍പ്പെടുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ 4 പേരില്‍ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പറില്‍ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Top