മുത്തയ്യ മുരളീധരന്റെ കഥ പറയുന്ന ചിത്രം; അതിഥി വേഷത്തില്‍ ക്രിക്കറ്റ് ഇതിഹാസവും

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. വിജയ് സേതുപതി മുരളീധരനായി എത്തുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം അതിഥി വേഷത്തിലെത്തുമെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസമായി ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമാണ് മുത്തയ്യ മുരളീധരന്‍. അദ്ദേഹത്തിന്റെ ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും വിജയ് സേതുപതി പ്രതികരിച്ചിരുന്നു.

ക്രിക്കറ്റ് രംഗത്തെ പ്രമുഖരെ ചിത്രവുമായി സഹകരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.

Top