അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

ടൊവിനോ നായകനായി ഒരേസമയം തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഈ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രിയ ബാജ്‌പേയാണ് ചിത്രത്തില്‍ നായിക. പ്രശസ്ത ഛായാഗ്രാഹക ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് ഉദയഭാനു മഹേശ്വരനാണ്. പ്രഭു, സുഹാസിനി മണിരത്‌നം, രോഹിണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top