ആട് ഒരു ഭീകരജീവിയാണ് : രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായി

ട് ഒരു ഭീകരജീവിയാണ് എന്ന കോമഡി ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നെങ്കിലും ടോറന്റ് ഹിറ്റായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്.

തിരക്കഥ പൂര്‍ത്തിയായ ആട് ഒരു ഭീകരജീവിയുടെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും.

ഇത് സംബന്ധിച്ച വിവരങ്ങള്‍ സംവിധായകന്‍ മിഥുന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതം ചെയ്യുന്നത്‌

Top