സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന്‌ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 28.05പോയിന്റ് നേട്ടത്തില്‍ 31596.06ലും നിഫ്റ്റി 4.55 പോയിന്റ് ഉയര്‍ന്ന് 9857.05ലും ഓഹരി വിപണി ക്ലോസ് ചെയ്തു.

ലുപിന്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഐടിസി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

ബിഎസ്ഇയിലെ 1425 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1126 ഓഹരികള് നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

Top