ഓഹരി വിപണിയിൽ ഇന്നും നഷ്ടം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകളില്‍ നഷ്ടം. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി 17,600ന് താഴെയെത്തി. സെന്‍സെക്‌സ് 540 പോയന്റ് നഷ്ടത്തില്‍ 59,806ലും നിഫ്റ്റി 165 പോയന്റ് താഴ്ന്ന് 17,589ലുമാണ് ക്ലോസ് ചെയ്തത്.

അദാനി എന്റര്‍പ്രൈസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികള്‍ രണ്ടു മുതല്‍ നാലു ശതമാനംവരെ നഷ്ടംനേരിട്ടു. ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, അപ്പോളോ ഹോസ്പിറ്റല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

മിക്കവാറും സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലായി. 1.5ശതമാനത്തിലധികമാണ് ഓട്ടോയിലെ നഷ്ടം. എനര്‍ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐടി എന്നിവയാകട്ടെ ഒരുശതമാനം വീതവും നഷ്ടംനേരിട്ടു. മെറ്റല്‍ സൂചിക മാത്രമായിരുന്നു നേട്ടത്തില്‍.

പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളുംമൂലം വിപണിയില്‍ ദുര്‍ബല സാഹചര്യം തുടരുകയാണ്. ചൈന, ഹോങ്കോങ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജപ്പാന്റെ നിക്കിയാകട്ടെ നേട്ടമുണ്ടാക്കി.

Top