കോണ്‍ഗ്രസ്സ് മുന്നേറിയപ്പോള്‍ വീണ ഓഹരി വിപണി ബിജെപി വിജയിച്ചപ്പോള്‍ ഉണര്‍ന്നു

sensex

മുംബൈ :ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ചതോടെ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചെങ്കിലും പിന്നീട് തിരിച്ചു പിടിയ്ക്കുകയാണ്.

വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ സെന്‍സെക്‌സ് 850 പോയിന്റായിരുന്നു ഇടിഞ്ഞത്.

നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യത്തിലും ഇടിവാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ്സ് മുന്നിട്ടു നിന്നിരുന്നു. ഈ തരംഗമായിരുന്നു ഓഹരി വിപണിയിലും പ്രതിഫലിച്ചത്.

Top