അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്നെടുക്കും

കൊച്ചി: ആത്മഹത്യ ചെയ്ത ട്രാന്‍സ് യുവതി അനന്യ അലക്‌സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ചയെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ പരാതിപ്പെട്ടിരുന്നു. സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ഒരു വര്‍ഷം മുന്‍പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തു!ടര്‍ന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മരണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആവശ്യം.

Top