കള്ളവോട്ട് നടത്തിയ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കണ്ണൂര്‍: പാമ്പുരുത്തിയില്‍ കള്ളവോട്ട് നടത്തിയ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 28 പ്രവാസികളുടെ കള്ളവോട്ട് ലീഗ് പ്രവര്‍ത്തകര്‍ ചെയ്തെന്ന് എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.199 പേരുടെ കള്ളവോട്ട് സിപിഎം ചെയ്‌തെന്ന യുഡിഎഫ് പരാതിയില്‍ കളക്ടറുടെ തുടര്‍നടപടി പിന്നീട് ഉണ്ടാകും.

ബൂത്ത് ഏജന്റുമാരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തിയിരുന്നു. ലീഗ് പ്രവര്‍ത്തകരുടെ മൊഴിയെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേര്‍ത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തില്‍ ജില്ലാകളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

Top