സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനം താല്കാലികമായിരിക്കും.

സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരേയും പാരമെഡിക്കല്‍ സ്റ്റാഫിനെയും താല്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇവരെ ഇതിനായി ഉപയോഗിക്കും.

ആരോഗ്യപ്രവര്‍ത്തകരുടെ അഭാവമുണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആവശ്യാനുസരണം നിയമിക്കാം. പഠനം പൂര്‍ത്തിയാക്കിയവരേയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും വേഗം സേവനത്തിലേക്ക് തിരിച്ചുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Top