സംസ്ഥാന സ്‌കൂള്‍ കായികോത്സവം തിങ്കളാഴ്ച തുടങ്ങും

കുന്നംകുളം: മൂവായിരത്തിലേറെ കായിക താരങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം തിങ്കളാഴ്ച കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തുടങ്ങും. രാത്രിയും പകലുമായി നാലു ദിവസമാണ് മത്സരങ്ങള്‍.

മത്സരത്തിന് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്പോര്‍ട്സ് സ്പെസിഫിക് വൊളന്റിയര്‍മാരായി 60 പേരെ സജ്ജീകരിക്കും. 60 അംഗ മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്. 15 സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം. യാത്രയ്ക്ക് 20 ബസുകളുണ്ടാകും.

തിങ്കളാഴ്ച ബഥനി സെയ്ന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രജിസ്ട്രേഷന്‍. 14 ജില്ലകള്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 98 ഇനങ്ങളിലാണ് മത്സരങ്ങള്‍. രാവിലെ ആറരയ്ക്ക് തുടങ്ങി രാത്രി എട്ടരയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒഫീഷ്യല്‍സ്, ടീം മാനേജേഴ്സ്, പരിശീലകര്‍ എന്നിങ്ങനെ 350 പേര്‍ ഉണ്ടാകും.

 

Top