ഗതാഗത കുരുക്കില്‍പ്പെട്ട് പെണ്‍കുട്ടിയുടെ മരണം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചിങ്ങവനം: കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ചിങ്ങവനം സ്വദേശികളായ ദമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.

യാത്രാമധ്യേ കോടിമത പാലത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ടു.

ഇതിനെ തുടര്‍ന്ന്, ആശുപത്രിയിലെത്താന്‍ വൈകിയതോടെ കാറില്‍ വച്ചുതന്നെ ഐലിന്‍ മരിച്ചു.

Top