സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്താന്‍ തീരുമാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ക്രമീകരണത്തെ തുടര്‍ന്ന് വരുന്ന ആഴ്ചയിലെ ചൊവ്വ ( സ്ത്രീ ശക്തി) , വ്യാഴം (കാരുണ്യ പ്ലസ് ) ശനി ( കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടായിരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ തിങ്കള്‍ ( വിന്‍ വിന്‍) ബുധന്‍ ( അക്ഷയ) വെള്ളി ( നിര്‍മ്മല്‍) എന്നീ ദിവസങ്ങളില്‍ നറുക്കെടുക്കുന്നതായിരിക്കും. എല്ലാ പ്രതിവാര ഭാഗ്യക്കുറിയും ഒന്നിടവിട്ട തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ മാസവും ആഗസ്റ്റ് മാസങ്ങളിലുമാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. നേരത്തെ ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി റദ്ദ് ചെയ്തിരുന്നു.

Top