ജേക്കബ് തോമസിനെതിെര വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിെര വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം.

ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ ഫയല്‍ മുഖ്യമന്ത്രി തിരിച്ചു വിളിച്ചു.

ജേക്കബ് തോമസില്‍നിന്ന് വിശദീകരണം തേടി നോട്ടീസ് അയക്കാനും തീരുമാനമായി.

നേരത്തെ, അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയെഴുതിയത് സിവില്‍ സര്‍വീസ് ചട്ടലംഘനമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.

Top