സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോ‌‌ടി രൂപയുടെ കടപ്പത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

കടപ്പത്ര ലേലം സെപ്റ്റംബർ 21 ന് റിസർവ് ബാങ്കിന്റെ ഫോർട്ട് ഓഫീസിലെ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വി‍ജ്ഞാപനത്തിനും വിശദമായ വിവരങ്ങളും finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Top