അവയവമാറ്റ പ്രക്രിയകള്‍ കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (സോട്ടോ) സ്ഥാപിക്കും. അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഒരു സൊസൈറ്റിയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യ അവയവങ്ങളുടെയും ടിഷ്യുകളുടെയും നീക്കം ചെയ്യല്‍, സംഭരണം, മാറ്റിവയ്ക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനും വാണിജ്യ ഇടപാടുകള്‍ തടയുന്നതിനുമായി 2014-ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ്  ടിഷ്യൂസ് റൂള്‍സിലെ ചട്ടം 31 പ്രകാരം 1994-ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ടിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി, സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സൊസൈറ്റിയായാണ് ഇത് രജിസ്റ്റര്‍ ചെയ്യുക.

ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ടിലെ വ്യവസ്ഥകളും നാഷണല്‍ ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിനെ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ ലയിപ്പിക്കും.

തിരുവനന്തപുരം വികസന അതോറിറ്റിയിലെ (ട്രിഡ) വിരമിച്ച ജീവനക്കാര്‍ക്കുകൂടി പത്താം പെന്‍ഷന്‍ പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

Top