തദ്ദേശീയമായി ഗെയിമുകള്‍ വികസിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ദ്ദേശീയമായി ഗെയിമുകള്‍ വികസിപ്പിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍. സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന ഗെയിമുകള്‍ തയ്യാറാക്കുന്നത്.

ഇപ്പോള്‍ സ്മാര്‍ട് യുഗമായതിനാല്‍ തന്നെ എല്ലാവര്‍ക്കും വിഷ്വല്‍ ഇഫക്ട്‌സ് ആനിമേഷന്‍ ഗെയിമുകളോടാണ് താല്‍പര്യം. തദ്ദേശീയ ഗെയിമുകള്‍ ഇല്ലാത്തതു കൊണ്ടു തന്നെ ആളുകള്‍ വിദേശ ഗെയിമുകളാണ് ഉപയോഗിക്കുന്നത്. വിദേശ ഗെയിമുകളില്‍ കൂടുതലും അക്രമാസ്‌കതമായ രീതിയിലുള്ള ഗെയിമുകളാണുള്ളത്.

വെടിവെയ്പ്, ബോംബിങ്, അക്രമങ്ങള്‍ തുടങ്ങിയ ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുന്നതിനു കേന്ദ്രമൊരുക്കുകയാണ് സാംസ്‌കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു.

വിഷ്വല്‍ ഇഫക്ട്‌സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്ത് ഗെയിമുകള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട്‌സില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. ഗെയിമിങ്, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയില്‍ ഹ്രസ്വകാല കോഴ്‌സുകളും നടത്തും.

പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.

Top