ഓഖി ; സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപംനല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കാനാണ് പാക്കേജ്.

നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപോയഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴില്‍ മേഖലയിലേക്ക് മടക്കിക്കൊണ്ടുവാരാനാണ് സര്‍ക്കാരിന്റെ ശ്രമം.

ഇതിന്റെ വിശദാംശങ്ങള്‍ ഫിഷറീസ്, റവന്യൂ, ടൂറിസം മന്ത്രിമാര്‍ തയ്യാറാക്കും.

നാളെ ചേരുന്ന മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം നല്‍കിയേക്കും.

വീട് തകര്‍ന്നവര്‍, ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്കും പ്രത്യേക സഹായം നല്‍കും.

ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.

Top