സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

pinarayi-vijayan1-jpg-image_-784-4101

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

സോളാര്‍ കമ്മിഷന്റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്തെന്ന സര്‍ക്കാരിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് സുപ്രീം കോടതി മുന്‍ ജഡ്ജിയോട് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

കമ്മീഷന് ടേംസ് ഓഫ് റഫറന്‍സിന് പുറത്ത് അന്വേഷിക്കാമോ എന്നാണ് പരിശോധിക്കുന്നത്.

പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കരിന്റെ പുതിയ നീക്കം.

അതേസമയം, സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നവംബര്‍ 9ന് നിയമസഭ ചേരാനാണ് തീരുമാനം.

നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Top