സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയാണ് ജൂറി ചെയർമാൻ.

ഇത്തവണ 140 ഓളം സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. ഇതിൽ 45 ഓളം സിനിമകൾ അന്തിമ റൗണ്ടിൽ എത്തിയെന്നാണ് വിവരം. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, പൃഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങി മുൻനിര താരങ്ങളുടെ ചിത്രങ്ങളെല്ലാം ഇക്കുറി മത്സരത്തിനുണ്ട്.

ദൃശ്യം 2 ആണ് മോഹൻലാലിൻറെ ചിത്രം. വൺ, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ. ഇന്ദ്രൻസിന്റെ ഹോം എന്ന ചിത്രവും മത്സരത്തിലുണ്ട്. ഗ്രേസ് ആൻറണി, പാർവ്വതി തിരുവോത്ത്, ദർശന രാജേന്ദ്രൻ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ഐശ്വര്യലക്ഷ്മി, ഉർവ്വശി, മംമ്ത മോഹൻദാസ് തുടങ്ങിയവർ മികച്ച നടിക്കായുള്ള മത്സരരം​ഗത്തുണ്ട്.

Top