പന്തില്‍ കേന്ദ്ര കഥാപാത്രമായി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി

ദി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം പന്തില്‍ കഴിഞ്ഞവര്‍ഷം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫുട്ബാളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്‌ളിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വിനീത്, നെടുമുടി വേണു, സുധീര്‍ കരമന, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, പ്രിയനന്ദന്‍, ജയകൃഷ്ണന്‍, സുര്‍ജിത്ത് പ്രസാദ് കണ്ണന്‍, കിരണ്‍, രമാദേവി, തുടങ്ങി നീണ്ട നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നു.

അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

Top