സംസ്ഥാന കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ravindranath

തിരുവനന്തപുരം: സംസ്ഥാന കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്ര നാഥ്. കലോത്സവ മാന്വലില്‍ മാറ്റങ്ങള്‍ വരുത്തും. പതിനേഴിന് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം അറിയിക്കും. വേദികള്‍ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഉചിതമായ വേദി പിന്നീട് തീരുമാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രളയക്കെടുതിയേത്തുടര്‍ന്ന് കലോത്സവം നടത്തേണ്ട എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും വിദ്യാര്‍ഥികളുടെ ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെ പരിഗണിച്ച് കലോത്സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തേത്തുടര്‍ന്ന് ഓണപ്പരീക്ഷകള്‍ വേണ്ടെന്നു വച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്തണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

Top