സംസ്ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരത്ത് 1,56,150, എറണാകുളത്ത് 1,81,550, കോഴിക്കോട് 1,23,480 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. കോവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭ്യമായത്.

Top