ഇന്ത്യ – അയര്‍ലന്റ് ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

twenty-20

ഡബ്ലിന്‍: ഇന്ത്യ -അയര്‍ലന്റ് ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രണ്ടു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരക്കാണ് ബുധനാഴ്ച തുടക്കമാവുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് അയര്‍ലന്റിനെതിരെ ഇന്ത്യ ഇറങ്ങുന്നത്.

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി മികച്ച ഫോമില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ നേരിടേണ്ട ഇന്ത്യക്ക് ആത്മവിശ്വാസം നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലൈ 12നാണ് തുടങ്ങുന്നത്. 2009 ലെ ട്വന്റി20 ലോകകപ്പില്‍ ഇരുടീമുകളും തമ്മില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.

ശനിയാഴ്ച ഡബ്ലിനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തിങ്കളാഴ്ച പരിശീലനത്തിനിറങ്ങി. ഇന്ത്യ അയര്‍ലന്റ് പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും.

Top