ഐഡന്റിറ്റി നിലനിറുത്താനാണ് താരങ്ങള്‍ ശ്രമിക്കുക, അതിന് അവരെ അനുവദിക്കണം :ഖുശ്ബു

മിഴകത്തെ താര സുന്ദരി ഹന്‍സിക മോട്ട്വാനിയെ ചിന്ന ഖുശ്ബുവെന്ന് വിളിക്കുന്നതിനെതിരെ നടി ഖുശ്ബു രംഗത്ത്.

ഖുശ്ബുവുമായുളള രൂപസാദൃശ്യമാണ് ഹന്‍സികയ്ക്ക് ഈ വിളിപ്പേര് ലഭിക്കുവാന്‍ കാരണം.

സ്വന്തം ഐഡന്റിറ്റി നിലനിര്‍ത്താനാണ് ഓരോ താരങ്ങളും ശ്രമിക്കുക.അതിനായി അവരെ അനുവദിക്കണം. അവര്‍ക്ക് അവരുടെ അമ്മ മനോഹരമായ ഒരു പേരിട്ടിട്ടുണ്ട്. സുന്ദരിയായ പെണ്‍കുട്ടിയാണ് അവള്‍, അവളെ ഹന്‍സികയെന്ന് വിളിക്കൂ. താരം പറയുന്നു.

സിനിമയില്‍ വരുന്ന സമയത്ത് ഖുശ്ബുവിനെപ്പോലെ ആവണം എന്നു വിചാരിച്ചിട്ടല്ലല്ലോ അവള്‍ വന്നതെന്നും, തന്നെ മറ്റൊരു പേരില്‍ വിളിക്കുന്നത് കേട്ടാല്‍ തനിക്കും ദേഷ്യം വരുമെന്നും, തന്റെ ഐഡന്റിറ്റി നിലനിര്‍ത്താനാണ് താന്‍ കഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ധനുഷിന്റെ നായികയായി മാപ്പിളൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തെത്തിയ ഹന്‍സിക പെട്ടന്നു തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു.

Top