സെപ്റ്റംബര്‍ മാസത്തോടെ സ്പുട്‌നിക്-വി വാക്‌സിന്‍ ലഭ്യമാകും

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വി നിര്‍മിക്കാനാവശ്യമായ ഘടകങ്ങളില്‍ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി.

റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അവര്‍ വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലെ തങ്ങളുടെ പാര്‍ട്ണറുമാരുമായി ചേര്‍ന്ന് നിര്‍മാണം വേഗത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഒക്ടോബര്‍-സെപ്റ്റംബര്‍ മാസത്തോടെ ഇന്ത്യന്‍ നിര്‍മിത സ്പുട്‌നിക് വി വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അവര്‍ അറിയിച്ചു. രണ്ട് ഡോസുള്ള സ്പുട്‌നിക്‌വി ക് നേരത്തെ തന്ന ഡിജിസിഎയുടെ അനുമതി ലഭിച്ചിരുന്നു.

Top