എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്നും തുടരും

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്നും തുടരും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് സ്‌പോട്ട് അലോട്ട്‌മെന്റ് ആരംഭിച്ചത്.

8000 റാങ്ക് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കുമാണ് ഇന്നലെ അലോട്ട്‌മെന്റ് നടത്തിയത്.

8000 മുതല്‍ 25000 റാങ്ക് വരെയുള്ളവര്‍ക്ക് രാവിലെ 9 മുതല്‍ 2 മണിവരെയും 25000 ത്തിന് മുകളിലെ റാങ്കുകാര്‍ക്ക് 2 മണി മുതലുമാണ് അലോട്ട്‌മെന്റിന് ഹാജരാകേണ്ടത്.

Top