ദുബായിലെ രണ്ട് റോഡുകളിലെ പുതുക്കിയ വേഗപരിധി നിലവില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം

ദുബായ്: ദുബായിലെ എമിറേറ്റ്‌സ് റോഡിലെയും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെയും പുതുക്കിയ വേഗപരിധി നിലവില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ഒക്ടോബര്‍ 15ന് വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററായി കുറയ്ക്കാനാണ് ഒരുങ്ങുന്നത്.

ദുബായ് ആര്‍.ടി.എ.യും ദുബായ് പൊലീസും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

വേഗപരിധി കുറയ്ക്കുന്നുവെന്ന അറിയിപ്പുമായി രണ്ടു റോഡുകളിലും ദുബായ് പൊലീസ് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മുന്‍പ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ എന്ന പരിധി കടന്നാല്‍ ആയിരുന്നു റഡാര്‍ മിന്നിയിരുന്നത്.

പുതുക്കിയ വേഗപരിധിയനുസരിച്ച് മണിക്കൂറില്‍ 130 കിലോമീറ്റര്‍ എന്ന പരിധി കടന്നാല്‍ ഇനിമുതല്‍ പിഴ ലഭിക്കും.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് ആര്‍.ടി.എയുടെ ട്രാഫിക് ആന്‍ഡ് റോഡ്‌സ് സി.ഇ.ഒ. മൈത ബിന്‍ അദായ് അറിയിച്ചു.

ജനസംഖ്യയുടെ നൂറുപേര്‍ക്ക് പൂജ്യം ശതമാനം അപകടനിരക്ക് എന്ന നിലയിലേക്ക് ഗതാഗത സംവിധാനത്തെ എത്തിക്കുവാനാണ് പോലീസ് ലക്ഷ്യമിടുന്നതെന്ന് ദുബായ് പോലീസ് അസി. കമാന്‍ഡര്‍ ഇന്‍ചീഫ് അറിയിച്ചു.

പുതിയ ഫെഡറല്‍ ട്രാഫിക് നിയമമുസരിച്ചു അതിവേഗത്തിന് 1000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടിവരും.

Top