ഏഷ്യന്‍ ഗെയിംസ് താരം സ്വപ്‌ന ബര്‍മന് അഡിഡാസിന്റെ പ്രത്യേക സമ്മാനം

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയ സ്വപ്ന ബര്‍മന് പ്രത്യേക സമ്മാനവുമായി അഡിഡാസ്. ഹെപ്റ്റാത്തലണിലെ ഏഴ് ഇനങ്ങള്‍ക്കും അനുയോജ്യമായ ഏഴു ജോഡി ഷൂസ് ആണ് താരത്തിനായി നല്‍കുക. ഓരോ കാലിനും ആറു വിരലുകള്‍ വീതമുള്ള സ്വപ്നയ്ക്കായി പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് ഷൂസുകള്‍. കാലിന് പാകമാകാത്ത ഷൂസുകളിട്ടായിരുന്നു സ്വപ്ന ഇതുവരെ ഓടിക്കൊണ്ടിരുന്നത്.

ഇത് സ്വപ്‌നയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച അഡിഡാസ് അവരുടെ കാലിന്റെ അളവുകള്‍ വിശദമായി പരിശോധിച്ചശേഷമാണ് പ്രത്യേകമായി ഷൂസുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

Top