സ്പാനിഷ് ലീഗ്‌ ; റയല്‍ സോഷ്യദാദിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്

സ്‌പെയിന്‍: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളിന് റയല്‍ സോഷ്യദാദിനെ വീഴ്ത്തി.

നാല് കളികളില്‍ നിന്നുമായി റയല്‍ മാഡ്രിഡിന്റെ രണ്ടാം ജയമാണിത്.

സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചിരുന്ന സോഷ്യദാദിനെ അവരുടെ തട്ടകത്തില്‍ നേരിട്ട റയല്‍ മാഡ്രിഡ് 19-ാം മിനുട്ടില്‍ ബോര്‍ഹ മയോറലിലൂടെയാണ് മുന്നിലെത്തിയത്.

28-ാം മിനുട്ടില്‍ കെവിന്‍ റോഡ്രിഗ്യൂസ് സോഷ്യദാദിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 36-ാം മിനുട്ടില്‍ മയോറലിന്റെ ക്രോസ് തടയാനുള്ള ശ്രമത്തില്‍ കെവിന്‍ റോഡ്രിഗ്യൂസ് സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ റയലിന് വീണ്ടും ലീഡായി.

61-ാം മിനുട്ടില്‍ ഗരത് ബെയ്‌ലിന്റെ ബൂട്ടുകളുടെ മിടുക്ക് റയലിന്റെ വിജയമുറപ്പിച്ച് ലക്ഷ്യത്തിലേക്കെത്തിച്ചു.

സീസണിലെ രണ്ടാം ജയത്തോടെ റയല്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറി.

എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഒമ്പത് പോയിന്റോടെ സോഷ്യദാദ് മൂന്നാം സ്ഥാനത്തുണ്ട്. 12 പോയിന്റുമായി ബാര്‍സയാണ് ഒന്നാം സ്ഥാനത്ത്.

Top