സ്പാനിഷ് ലീഗ്; ലൂയിസ് സുവാരസിന് ഇരട്ട ഗോള്‍

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയോ വല്ലക്കാനോയെ തോല്‍പ്പിച്ചു. പതിനൊന്നാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോളിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്.

മുപ്പത്തഞ്ചാം മിനിറ്റില്‍ ജോസ് ആന്‍ജലിലൂടെ റയോ വല്ലക്കാനോ സമനില ഗോള്‍ നേടിയതോടെ മത്സരം ആവേശകരമായി. മത്സരം കൈവിട്ടെന്ന് തോന്നിച്ചെങ്കിലും 87ാം മിനുറ്റില്‍ ഉസ്മാന്‍ ഡെബെലെയിലൂടെ ബാഴ്‌സ സമനിലഗോള്‍ നേടി.

Top