സ്പാനിഷ് ലീഗ് ; ലെഗാനസിനെ തോൽപ്പിച്ച് ബാര്‍സയ്ക്ക് മികച്ച ജയം

മാഡ്രിഡ് : സ്പാനിഷ് ലീഗ് മത്സരത്തിൽ ലെഗാനസിനെ തോൽപ്പിച്ച് ബാഴ്‌സലോണയ്ക്ക് മികച്ച ജയം.

ലാലിഗയില്‍ ലെഗാനസിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബാര്‍സ തോൽപ്പിച്ചത്‌.

ബാര്‍സക്കായി ലൂയി സ്വാരസ് ഇരട്ടഗോള്‍ നേടി. 28, 60 മിനിട്ടുകളിലായിരുന്നു സ്വാരസിന്റെ ഗോള്‍ നേട്ടം.

പൗളിഞ്ഞൊയുടെ വകയാണ് ബാര്‍സയുടെ മൂന്നാം ഗോള്‍.

മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് റയല്‍ മഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

ബാര്‍സയെക്കാള്‍ 10 പോയിന്റ് പുറകിലാണ് റയല്‍ മാഡ്രിഡ് ഇപ്പോൾ.

12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ബാര്‍സക്ക് 34 പോയിന്റും റയലിന് 24 പോയിന്റുമാണുളളത്.

Top