‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ‘തീരമേ താരാകെ’ എന്ന ഗാനം റിലീസായി

‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ‘തീരമേ താരാകെ’ എന്ന ഗാനം റിലീസായി. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലേക്കെത്തും.

ക്രയോണ്‍സ് പിക്‌ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. നാല്പത് വര്‍ഷത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ചിത്രത്തിലേത്. തമിഴിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ലീല സാംസണ്‍ ആണ് ചിത്രത്തിലെ നായിക.

അനു സിതാര, ദീപക് പറമ്പോള്‍, നോബി മാര്‍ക്കോസ്, ഇര്‍ഷാദ് അലി, പൗളി വത്സന്‍, നന്ദന്‍ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവര്‍ ആണ് മറ്റു താരങ്ങള്‍. പി.ആര്‍.ഒ- പ്രതീഷ് ശേഖര്‍.

Top