മികച്ച പ്രതികരണവുമായി സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ വീഡിയോ ഗാനം

സൂപ്പര്‍ ഹിറ്റ് ചിത്രം ദംഗലിനു ശേഷം ആമിര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ വീഡിയോ ഗാനം യൂ ട്യൂബില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു.

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈറ വസീമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സപ്‌നേരേ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. കൗസാര്‍ മുനീറിന്റെ വരികള്‍ക്ക് അമിത് തൃവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മേഘ്‌ന മിശ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആമീര്‍ ഖാന്‍ തന്നെയാണ്. മെഹെര്‍ വിജ്, രാജ് അരുണ്‍, തിര്‍ത്ഥ് ശര്‍മ്മ, കബീര്‍ ഷെയ്ക്, ഫറുഖ് ജഫര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

 

Top