പ്രേക്ഷക ശ്രദ്ധ നേടി ഉണ്ണി മുകുന്ദന്‍ ചിത്രം ‘ജയ് ഗണേഷ് ‘ലെ ഗാനം

പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ജയ് ഗണേഷ്’. ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ലിറിക്കല്‍ വീഡിയോ ആണ് ഗാനം റിലീസായിരിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീതം പകര്‍ന്ന് ആര്‍സീ ഗാനരചന നിര്‍വ്വഹിച്ച് ആലപിച്ച ‘നേരം ഈ കണ്ണുകള്‍ നനയും..’ എന്ന ഗാനം ഏറെ ശ്രദ്ധനേടുകയാണ് ഇപ്പോള്‍.

ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍,മനു മഞ്ജിത്ത്,വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.

എഡിറ്റര്‍-സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്,സ്റ്റില്‍സ്-നവീന്‍ മുരളി, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്, ഡിഐ-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-ഡിടിഎം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍,ടെന്‍ ജി മീഡിയ, പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം തമിഴാണ്. ഉണ്ണി മുകുന്ദനും ശശി കുമാറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സൂരി ആണ് നായകന്‍. ആര്‍ എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രത്തിന്റെ സംവിധാനം.

Top