മകന്‍ ഒളിച്ചോടി; അമ്മയെ നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു,സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു

കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവില്‍ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സ്ത്രീയുടെ മകന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകള്‍ ഒളിച്ചോടിയെന്ന വാര്‍ത്തയറിഞ്ഞ് ക്ഷുഭിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി. യുവാവിന്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്ത്രീ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം ഹീനമായ പ്രവൃത്തികള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top