കോട്ടയത്ത് കാണാതായ ദമ്പതികളുടെ മകന്‍ ജീവനൊടുക്കിയ നിലയില്‍

dead

കോട്ടയം: കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ ദമ്പതികളുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

മാങ്ങാനം പുതുക്കാട്ടില്‍ ടിന്‍സി ഇട്ടി എബ്രഹാമിനെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മാതാപിതാക്കളെ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണു കാണാതായത്.

തിങ്കളാഴ്ച പുലര്‍ച്ചെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി സ്‌കൂട്ടര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചശേഷമാണു കാണാതായത്. ഏബ്രഹാം കെഎസ്ഇബിയില്‍ റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറാണ്.

രണ്ടുദിവസത്തേക്കാണ് ദമ്പതികള്‍ റെയില്‍വേയുടെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്കിംഗ് ഫീസ് അടച്ചിരിക്കുന്നത്. സ്‌കൂട്ടര്‍ വച്ച ശേഷം റെയില്‍വേ സ്റ്റേഷനിലേക്കു പോയതായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നവര്‍ പോലീസിനെ അറിയിച്ചു.

പള്ളിയില്‍ പോയെന്നു കരുതി വീട്ടുകാര്‍ ആദ്യം അന്വേഷിച്ചില്ല. എന്നാല്‍ പള്ളിയില്‍ പോയി വരുന്ന സമയമായിട്ടും എത്താതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, പഴ്സ് എന്നിവ വീട്ടില്‍ വച്ചിട്ടാണ് ഇരുവരും പോയിരിക്കുന്നത്.

Top