പതിനൊന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ ലോക്‌സഭാ എം പിയുടെ മകന്‍ പീഡിപ്പിച്ചു

rape

നിസാമബാദ് : പതിനൊന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ തെലങ്കാനയിലെ ലോക്‌സഭാ എം പിയുടെ മകന്‍ പീഡിപ്പിച്ചതായി പരാതി. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്‌സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന്‍ സഞ്ജയ്‌ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. 11 വിദ്യാര്‍ത്ഥിനികളാണ് സഞ്ജയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

എം.പിയുടെ മകനെതിരെ പരാതി ലഭിച്ചതായി നിസാമബാദ് നോര്‍ത്ത് എ.സി.പി സ്ഥിരീകരിച്ചു. സഞ്ജയ്‌ക്കെതിരെ ഐ.പി.സി. 354, 506, 509, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. കോളേജ് ഉടമയായ സഞ്ജയ് തങ്ങളെ ഒട്ടേറെതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം.

Top