സോളോയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് സോളോ. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളില്‍ എത്തുകയാണ്.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

ചിത്രത്തിലെ റോഷോമോന്‍ എന്ന ഗാനം പുറത്തെത്തി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അശ്വിന്‍ ഗോപകുമാര്‍, അരുണ്‍ കമ്മത്ത്, നിരജ് സുരേഷ്, സച്ചിന്‍ രാജ്, രാകേഷ് കിഷോര്‍, ആല്‍ഫ്രെഡ് എബി എെസക്, മിധുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

Top