പട്ടം കഴുത്തില്‍ കുരുങ്ങി മുറിവേറ്റ് സൈനികന്‍ മരിച്ചു; മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു

ബെംഗളൂരു: ചൈനീസ് പട്ടം കഴുത്തില്‍ കുരുങ്ങി മുറിവേറ്റ് സൈനികന്‍ മരിച്ചു. ഹൈദരാബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്പാടും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടക്കുകയായിരുന്നു.

ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ പ്ലാസ്റ്റിക് ചരട് കുരുങ്ങി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വര്‍ മരിച്ചത്. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ല, മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലാംഗര്‍ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്‌ലൈ ഓവറിന് മുകളില്‍ വച്ചാണ് സംഭവം.

Top